ദൗത്യസംഘത്തിന് ഭീഷണിയായി വീണ്ടും ചക്കക്കൊമ്പന്റെ എന്‍ട്രി!



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer

ദൗത്യസംഘത്തിന് ഭീഷണിയായി വീണ്ടും ചക്കക്കൊമ്പന്റെ എന്‍ട്രി!

അരിക്കൊമ്പന്‍ നില്‍ക്കുന്നതിന് അരകിലോമീറ്റര്‍ ചുറ്റളവില്‍ കുന്നിന്‍ ചെരുവിലാണ് ചക്കക്കൊമ്പന്റെ സാന്നിധ്യം. മയങ്ങിനില്‍ക്കുന്ന അരിക്കൊമ്പന്റെ അടുക്കലേക്ക് വനംവകുപ്പ് ഉേദ്യാഗസ്ഥര്‍ എത്തുമ്പോഴാണ് ചക്കക്കൊമ്പന്‍ നിലയുറപ്പിച്ചത് ശ്രദ്ധയില്‍പെടുന്നത്.

ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യത്തിന് ഭീഷണിയായി വീണ്ടും ചക്കക്കൊമ്പന്റെ അപ്രതീക്ഷിത എന്‍ട്രി. രണ്ട് തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ മയങ്ങിത്തുടങ്ങിയതോടെ ദൗത്യം വിജയത്തിലേക്ക് കടക്കുന്നുവെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് അപ്രതീക്ഷിതമായി ചക്കക്കൊമ്പന്‍ കടന്നുവന്നത്. അരിക്കൊമ്പന്‍ നില്‍ക്കുന്നതിന് അരകിലോമീറ്റര്‍ ചുറ്റളവില്‍ കുന്നിന്‍ ചെരുവിലാണ് ചക്കക്കൊമ്പന്റെ സാന്നിധ്യം. മയങ്ങിനില്‍ക്കുന്ന അരിക്കൊമ്പന്റെ അടുക്കലേക്ക് വനംവകുപ്പ് ഉേദ്യാഗസ്ഥര്‍ എത്തുമ്പോഴാണ് ചക്കക്കൊമ്പന്‍ നിലയുറപ്പിച്ചത് ശ്രദ്ധയില്‍പെടുന്നത്.

അരിക്കൊമ്പന്‍ ഇടയ്ക്ക് വേഗത്തില്‍ എത്തിയത് ദൗത്യസംഘത്തെ ഭയപ്പെടുത്തിയിരുന്നു. ഇതോടെ ദൗത്യസംഘാംഗങ്ങള്‍ ഓടിമാറി. കുങ്കിയാനകള്‍ അരിക്കൊമ്പന് അടുത്തേക്ക് എത്തിയാല്‍ ചക്കക്കൊന്പന്‍ അടുത്തേക്ക് വരുമെന്ന ആശങ്കയുണ്ട്.

രാവിലെ ശങ്കരപാണ്ഡ്യമേടില്‍ ആയിരുന്ന അരിക്കൊമ്പന്റെ അടുത്തല്‍ ചക്കക്കൊമ്പന്‍ എത്തിയിരുന്നു. മദപ്പാടില്‍ ആയിരുന്ന ചക്കക്കൊമ്പനുമായി അരിക്കൊമ്പന്‍ നേരിയ ഏറ്റുമുട്ടല്‍ നടത്തിയെന്ന് വാച്ചര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആനയിറങ്കല്‍ ഡാമിലേക്ക് പോയ അരിക്കൊമ്പന്‍ ഡാം കടന്ന് സൂര്യനെല്ലിയില്‍ എത്തി. ഇവിടെയും ചക്കക്കൊമ്പന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടെ നിന്നും പടക്കംപൊട്ടിച്ചാണ് അരിക്കൊമ്പനെ സിമന്റ് പാലത്ത് എത്തിച്ച് മയക്കുവെടിവച്ചത്. വെടിയേറ്റ ആന അധികമൊന്നും സഞ്ചരിക്കാതെ സമീപത്തുതന്നെ നിലയുറപ്പിക്കുകയായിരുന്നു. നാല് മണിക്കൂറിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കണം. എന്നാല്‍ ചക്കക്കൊമ്പന്‍ എത്തിയാല്‍ എങ്ങനെ ഈ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കുമെന്ന ആശങ്കയാണ് സംഘത്തിന്.

അരിക്കൊമ്പനും ചക്കക്കൊമ്പനും മൊട്ടക്കൊമ്പനുമാണ് ചിന്നക്കനാല്‍ മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നത്. മൂന്ന് കൊമ്പന്മാരും ജനങ്ങള്‍ക്ക് ഭീഷണിയാണെങ്കിലും അരിക്കൊമ്പനുമായി മറ്റ് രണ്ട് കൊമ്പന്മാരും സൗഹാര്‍ദ്ദത്തിലാണ്.

Ads by Google