സോ​ളാ​ർ കേ​സ് അ​ന്വേ​ഷി​ച്ച റി​ട്ടയേർഡ് ഡി​വൈ​എ​സ്പി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ; റോഡ് അരികിയിൽ കണ്ടെത്തിയ കാറിൽ ആത്മഹത്യാകുറിപ്പ്

സോ​ളാ​ർ കേ​സ് അ​ന്വേ​ഷി​ച്ച  റി​ട്ടയേർഡ് ഡി​വൈ​എ​സ്പി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ;  റോഡ്  അരികിയിൽ കണ്ടെത്തിയ കാറിൽ ആത്മഹത്യാകുറിപ്പ്ഹ​രി​പ്പാ​ട്: സോ​ളാ​ർ കേ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന റി​ട്ട​യേ​ർ​ഡ് ഡി​വൈ​എ​സ്പി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹ​രി​പ്പാ​ട് ഡാ​ണാ​പ്പ​ടി പു​ത്തേ​ത്ത് ഹ​രി​കൃ​ഷ്ണ​ൻ (58) ആ​ണ് മ​രി​ച്ച​ത്.

രാ​മ​പു​രം ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കു​ള്ള ലെ​വ​ൽ ക്രോ​സി​ൽ ഇ​ന്നു പു​ല​ർ​ച്ചെ 4.20 നു​ള്ള തി​രു​വ​ന​ന്ത​പു​രം-​മാ​വേ​ലി എ​ക്സ്പ്ര​സ് ത​ട്ടി​യാ​ണു മ​ര​ണം.

സം​ഭ​വം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ ലോ​ക്കോ പൈ​ല​റ്റ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി റെ​യി​ൽ​വേ ട്രാ​ക്കി​ൽ കി​ട​ന്ന മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​ദ്ദേ​ഹം വ​ന്ന കാ​ർ സ​മീ​പ​ത്തെ റോ​ഡ് സൈ​ഡി​ൽ ക​ണ്ടെ​ത്തി. കാ​റി​ൽ​നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം മേ​ക്കാ​ല​ടി​യി​ലു​ള്ള ഫാ​ത്തി​മ ഗ്രാ​നൈ​റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള കാ​റാ​ണി​ത്.

നി​ല​വി​ൽ സി​എ​ഫ്സി​ഐ​സി​ഐ എ​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​ണു ഹ​രി​കൃ​ഷ്ണ​ൻ.കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ് നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​കൃ​ഷ്ണ​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: വാ​ണി. മ​ക്ക​ൾ: ല​ക്ഷ്മി കാ​ർ​ത്തി​ക്. മ​രു​മ​ക​ൻ: നി​തി​ൻ രാ​ജ് ഐ​പി​എ​സ്