ബിഹാറില്‍ ജെഡിയു പ്രദേശിക നേതാവ് വെടിയേറ്റു മരിച്ചു

ബിഹാറില്‍ ജെഡിയു പ്രദേശിക നേതാവ് വെടിയേറ്റു മരിച്ചു


പട്‌ന: ബിഹാറില്‍ ജെഡിയു പ്രദേശിക നേതാവ് കൈലാഷ് മഹതോ വെടിയേറ്റു മരിച്ചു. കതിഹാറില്‍ വച്ചാണ് കൈലാഷിനു നേര്‍ക്ക് ആക്രമണമുണ്ടായത്. അഞ്ച് റൗണ്ട് വെടിയേറ്റുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അന്വേഷണം തുടരുകയാണെന്നും പ്രതി ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.