സഹോദരനിൽ നിന്ന് 15 കാരി ഗർഭിണിയായി; ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കേരള ഹൈക്കോടതി

സഹോദരനിൽ നിന്ന് 15 കാരി ഗർഭിണിയായി; ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കേരള ഹൈക്കോടതി


സഹോദരന്‍റെ കുഞ്ഞിന് ജന്മം നൽകിയാൽ അത് ഭാവിയിൽ പെൺകുട്ടിയിൽ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മർദ്ദങ്ങൾ അടക്കം പരിഗണിച്ചാണ് അനുമതി നൽകുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


കൊച്ചി : സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ് .

ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ഭാവിയില്‍ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ അടക്കം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

'' ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണമെന്ന് ഗള്‍ഭം അലസിപ്പിക്കല്‍ സംബന്ധിച്ച മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് നിയമത്തില്‍ പറയുന്നില്ല. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടേണ്ടി വരുന്നത് സ്ത്രീയാണ്.