ഹജ്ജ് വാക്‌സിനേഷന്‍ മെയ് 16,18 തീയ്യതികളില്‍

ഹജ്ജ് വാക്‌സിനേഷന്‍ മെയ് 16,18 തീയ്യതികളില്‍

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 16, 18 തീയ്യതികളില്‍ ജില്ലയില്‍ നടക്കും. മെയ് 16ന് കണ്ണൂര്‍ താലൂക്കിലെ തീര്‍ത്ഥാടകര്‍ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തളിപറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ തീര്‍ത്ഥാടകര്‍ക്ക് തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലും വാക്‌സിന്‍ നല്‍കും. മെയ് 18ന് ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ തീര്‍ത്ഥാടകര്‍ക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വാക്‌സിന്‍ നല്‍കും.