കോവിഡ് 19 ഇനി മുതൽ മഹാമാരിയല്ല! കോവിഡിനെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്നും ഒഴിവാക്കി

കോവിഡ് 19 ഇനി മുതൽ മഹാമാരിയല്ല! കോവിഡിനെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്നും ഒഴിവാക്കി


ലോകത്തെ ഒന്നടങ്കം പിടിമുറുക്കിയ കോവിഡിനെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്നും ലോകാരോഗ്യ സംഘടന ഒഴിവാക്കി. നാല് വർഷത്തോളമാണ് ലോക ജനതയെ കോവിഡ് 19 അലട്ടിയത്. ആരോഗ്യ അടിയന്തരാവസ്ഥയുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെ, കോവിഡ് 19 ഇനി ഒരു മഹാമാരി ആയിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷനായ ടെഡ്രോസ് അഥാനോം ആണ് വിവരങ്ങൾ പങ്കുവെച്ചത്.

ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ പതിനഞ്ചാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ആഗോള അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും, കൊറോണ വൈറസ് ഭീഷണി ഉയർത്തുന്നുണ്ട്. വൈറസ് ബാധയെ തുടർന്ന് ഏകദേശം ഏഴ് ദശലക്ഷത്തിലധികം ആളുകളാണ് മരിച്ചിട്ടുള്ളത്. 2021 ജനുവരിയിൽ ഒരു ലക്ഷത്തിലധികമായിരുന്നു മരണ നിരക്ക്. പിന്നീട് മരണ നിരക്കിന്റെ തോത് കുറയുകയായിരുന്നു. കൊറോണ വൈറസിന്റെ വകഭേദങ്ങൾ വീണ്ടും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് ടെഡ്രോസ് അഥാനോം വ്യക്തമാക്കി