രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണു, 2 പേര്‍ കൊല്ലപ്പെട്ടു

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണു, 2 പേര്‍ കൊല്ലപ്പെട്ടു  


ജയ്പൂര്‍: വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് മിഗ് വിമാനം തകര്‍ന്ന് വീണത്. ബാലോല്‍ നഗര്‍ ഗ്രാമത്തിലാണ് മിഗ്  21 തകര്‍ന്ന് വീണത്. പൈലറ്റുമാര്‍ സുരക്ഷിതരാണ്, സാധാരണക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇനിയും വ്യക്തമല്ല.