ഡോ. വന്ദനയുടെ കൊലപാതകം: 23 മുറിവുകൾ, മുതുകിലും കഴുത്തിലും തലയിലും കുത്ത്‌അധ്യാപകന്റെ കുത്തേറ്റ്‌ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ മേൽ കത്രിക കൊണ്ട്‌ കുത്തേറ്റ 23 മുറിവുകൾ. തലയിലും മുതുകിലും ഉള്ളം കയ്യിലും ഇടതുകയ്യുടെ കക്ഷത്തിലുമായിരുന്നു കുത്തെന്ന്‌ ഇൻക്വസ്റ്റ്‌ റിപ്പോർട്ടിൽ പറയുന്നു. ചടയമംഗലം സിഐ ജി സുനിലിന്റെ നേതൃത്വത്തിലാണ്‌ കിംസ്‌ ആശുപത്രിയിൽ മൃതദേഹം ഇൻക്വസ്റ്റ്‌ നടത്തിയത്‌.

അക്രമത്തിൽ നിലത്ത്‌ കമിഴ്‌ന്നുവീണ വന്ദനയെ പ്രതി കത്രികയുപയോഗിച്ച്‌ കുത്തുകയായിരുന്നു.ദേഹത്ത്‌ ആഴത്തിലേറ്റ കുത്താണ്‌ മരണത്തിന്‌ കാരണമായതെന്ന്‌ ഇൻക്വസ്റ്റ്‌ റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വരുന്നതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമാകും. മുതുകിലുള്ള മുറിവുകൾ ആഴത്തിലുള്ളതാണ്‌. ഏഴ്‌ തവണയാണ്‌ മുതുകിൽ കുത്തേറ്റിരിക്കുന്നത്‌. മൂന്നുതവണ തലയിലും കുത്തിയിട്ടുണ്ട്‌.