എസ് എൻ ഡി പി യോഗം പ്രവർത്തക കൺവെൻഷനും ഗുരുഭവനത്തിന്റെ താക്കോൽ ദാനവും 23 ന് വെള്ളാപ്പളളി നടേശൻ ഉദ്‌ഘാടനം ചെയ്യും

എസ് എൻ ഡി പി യോഗം പ്രവർത്തക കൺവെൻഷനും ഗുരുഭവനത്തിന്റെ താക്കോൽ ദാനവും 23 ന്   വെള്ളാപ്പളളി നടേശൻ  ഉദ്‌ഘാടനം ചെയ്യും

ഇരിട്ടി: എസ് എൻ ഡി പി യോഗം ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷനും ഗുരുഭവനത്തിന്റെ താക്കോൽ ദാന കർമ്മവും 23 ന് വൈകു.3 ന് യോഗം ജനറൽ സിക്രട്ടറി വെള്ളാപ്പളി നടേശൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആനപ്പന്തി ശ്രീനാരായണ നഗറിൽ നടക്കുന്ന ചടങ്ങിൽ ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി. അജി അദ്ധ്യക്ഷത വഹിക്കും. 45 വര്ഷം പൂർത്തിയാക്കിയ മുതിർന്ന ദമ്പതിമാരെ വേദിയിൽ ആദരിക്കും. ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം യോഗം  ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവഹിക്കും.  വിവിധ നേതാക്കൾ സംസാരിക്കും. തുടർന്ന് ജൂനിയർ കലാഭവൻ മണി ചാലക്കുടി സലിലൻ അവതരിപ്പിക്കുന്ന നാടൻ പാട്ട് നടക്കും. വാർത്താസമ്മേളനത്തിൽ യോഗം ഇരിട്ടി യൂണിയൻ സിക്രട്ടറി പി.എൻ. ബാബു, പ്രസിഡന്റ് കെ.വി. അജി, കെ.വി. രാജൻ, കെ.കെ. സോമൻ, അനൂപ് പനക്കൽ, പി.പി. കുഞ്ഞൂഞ്ഞ്, എം. സുരേന്ദ്രൻ, എ.എൻ. കൃഷ്ണൻകുട്ടി, എം.കെ. വിനോദ് എന്നിവർ പങ്കെടുത്തു.