സംസ്ഥാനത്ത് മേയ് 24 ന് സ്വകാര്യ ബസ് സമരം; KSRTCക്ക് വേണ്ടി പ്രൈവറ്റ് ബസ് വ്യവസായം ഇല്ലാതാക്കുന്നുവെന്ന് ഉടമകള്‍

സംസ്ഥാനത്ത് മേയ് 24 ന് സ്വകാര്യ ബസ് സമരം; KSRTCക്ക് വേണ്ടി പ്രൈവറ്റ് ബസ് വ്യവസായം ഇല്ലാതാക്കുന്നുവെന്ന് ഉടമകള്‍
സ്വകാര്യ ബസ്സ് ഉടമകളും, ജീവനക്കാരും ഈ മാസം 24ന് സര്‍വീസ് നിര്‍ത്തിവെച്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. ബസ്സ് ഉടമകളോട് വൈരാഗ്യത്തോടെ സർക്കാർ പെരുമാറുന്നുവെന്നും കെഎസ്ആര്‍ടിസിക്ക് വേണ്ടി പ്രൈവറ്റ് ബസ് വ്യവസായം ഇല്ലാതാക്കുന്നുവെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ആരോപിച്ചു.

കെ സ്വിഫ്റ്റിന് വേണ്ടി പ്രൈവറ്റ് ബസ് പെർമിറ്റുകൾ പിടിച്ചെടുക്കാൻ അനുവദിക്കില്ല, കെഎസ്ആര്‍ടിസിയുടെ അതേ കൺസഷൻ നിരക്ക് സ്വകാര്യബസിനും വേണമെന്നും അതിനായി വിദ്യാർത്ഥികളുടെ കൺസെഷൻ ഫീസ് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.