ന്യൂനമർദ്ദപാത്തി, കേരളത്തിലെ മഴ സാഹചര്യം ശക്തമാകും; ജാഗ്രത നിർദ്ദേശം പുതുക്കി, 7 ജില്ലകളിൽ യെല്ലോ അലർട്ട്



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Develope
ന്യൂനമർദ്ദപാത്തി, കേരളത്തിലെ മഴ സാഹചര്യം ശക്തമാകും; ജാഗ്രത നിർദ്ദേശം പുതുക്കി, 7 ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യത. തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന  യെല്ലോ അലർട്ട്  ഉച്ചയോടെ 7 ജില്ലകളിലേക്ക് നീട്ടുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ മഴ സാധ്യത ശക്തമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.