എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99 .70 %വിജയം

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു;വിജയശതമാനം 99 .70  


തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99 .70 ശതമാനമാണ് വിജയശതമാനം. 0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 68604 വിദ്യാർത്ഥികൾ എല്ലാ  വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ  24241 അധികമാണിത്.  കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല (99.94). നൂറ് ശതമാനം വിജയശതമാനം നേടിയ രണ്ട് ജില്ലകൾ – പാലാ, മൂവാറ്റുപുഴ

2960 സെന്ററുകളിലായി 419128 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 70 ക്യാമ്പുകളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.

മുഴുവൻവിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം- 951

കഴിഞ്ഞ വർഷങ്ങളിലെ വിജയശതമാന കണക്ക്

2022 – 99.26
2021 – 99.47
2020 – 98.82

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്. ആകെ 4,19,128 പേരാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്)
എഎച്ച്എസ്എൽസി ഫലവും മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.

ഫലം വൈകിട്ട് 4 മുതൽ PRD LIVE മൊബൈൽ ആപ്പിലും www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in സൈറ്റുകളിലും ലഭിക്കും.

പ​രീ​ക്ഷ​ഫ​ലം ല​ഭി​ക്കു​ന്ന വെ​ബ്​​സൈ​റ്റു​ക​ൾ

www.prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://pareekshabhavan.kerala.gov.in

https://results.kite.kerala.gov.in

https://sslcexam.kerala.gov.in​

കൈ​റ്റി​ന്റെ പോ​ര്‍ട്ട​ലും മൊ​ബൈ​ല്‍ ആ​പ്പും
എ​സ്എ​സ്​എ​ല്‍​സി ഫ​ല​മ​റി​യാ​ന്‍ www.results.kite.kerala.gov.in എ​ന്ന പ്ര​ത്യേ​ക ക്ലൗ​ഡ​ധി​ഷ്ഠി​ത പോ​ർ​ട്ട​ലി​ന് പു​റ​മെ, ‘സ​ഫ​ലം 2023’മൊ​ബൈ​ല്‍ ആ​പ്പും കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ഫോ​ര്‍ എ​ജു​ക്കേ​ഷ​ന്‍ (കൈ​റ്റ്) സ​ജ്ജ​മാ​ക്കി. വ്യ​ക്തി​ഗ​ത റി​സ​ൽ​ട്ടി​നു പു​റ​മെ, സ്കൂ​ള്‍ – വി​ദ്യാ​ഭ്യാ​സ ജി​ല്ല – റ​വ​ന്യൂ​ജി​ല്ല ത​ല​ങ്ങ​ളി​ലു​ള്ള റി​സ​ൽ​ട്ട്​ അ​വ​ലോ​ക​നം, വി​ഷ​യാ​ധി​ഷ്ഠി​ത അ​വ​ലോ​ക​ന​ങ്ങ​ള്‍, വി​വി​ധ റി​പ്പോ​ര്‍ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ള്‍ക്കൊ​ള്ളു​ന്ന പൂ​ര്‍ണ​മാ​യ വി​ശ​ക​ല​നം പോ​ര്‍ട്ട​ലി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലും ‘റി​സ​ൽ​ട്ട്​ അ​നാ​ലി​സി​സ്’​എ​ന്ന ലി​ങ്ക് വ​ഴി ലോ​ഗി​ന്‍ ചെ​യ്യാ​തെ​ത​ന്നെ ല​ഭി​ക്കും.