ആദിവാസി ക്ഷേമ സമിതി വടക്കൻമേഖലാ വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിൽ മൂന്നിടങ്ങളിൽ സ്വീകരണം

ആദിവാസി ക്ഷേമ സമിതി വടക്കൻമേഖലാ വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിൽ മൂന്നിടങ്ങളിൽ സ്വീകരണം

ഇരിട്ടി: ആദിവാസി മേഖലയിൽ കൈവശ , വനാവകാശ രേഖകൾക്ക് പട്ടയം നൽകുക, സർക്കാർ സർവ്വീസിൽ നിലവിലുള്ള സംവരണ തോത് ഉയർത്തുക, സംവരണം സ്വകാര്യ, എയിഡഡ് മേഖലയിൽ നടപ്പിലാക്കുക , ദളിത്-ആദിവാസി പീഢനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ഒ.ആർ കേളു എം.എൽ.എ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് ജില്ലയിൽ മുന്നിടങ്ങളിൽ സ്വീകരണം നൽകുമെന്ന് എ.കെ.എസ് നേതാക്കാൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്ച്ച കാസർക്കോട് നിന്നും ആരംഭിക്കുന്ന ജാഥയ്ക്ക് 11ന് വൈകിട്ട് 5.30ന് ആലക്കോട് ജില്ലയിലെ ആദ്യ സ്വീകരണം നൽകും.12ന് രാവിലെ 10ന് കീഴ്പ്പള്ളിയിലും ഉച്ചക്ക് 12ന് കോളയാടും സ്വീകരണം നൽകും.മൂന്നിടങ്ങളിലും സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.മോഹനനും ജാഥാ വൈസ്.ക്യാപ്റ്റൻ പി.കെ സുരേഷ് ബാബുവും മറ്റ് നേതാക്കളായ എൻ.ശ്രീധരൻ, പി.കെ ബിജു എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.