സ്വന്തം വീട് പാർട്ടിക്ക് എഴുതികൊടുത്ത പ്രവർത്തകൻ, സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫിസിൽ തന്നെ അന്ത്യവും ; മരണവും ഒരു സമരമാണെന്ന് എഴുതിവച്ച് അവസാന യാത്ര

സ്വന്തം വീട് പാർട്ടിക്ക് എഴുതികൊടുത്ത പ്രവർത്തകൻ, സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫിസിൽ തന്നെ അന്ത്യവും ; മരണവും ഒരു സമരമാണെന്ന് എഴുതിവച്ച് അവസാന യാത്ര



മലപ്പുറം : പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനുളളില്‍ ജീവനൊടുക്കിയ സിപിഐഎം പ്രവര്‍ത്തകന്‍ റസാഖ്.പതിറ്റാണ്ടുകളായി പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചയാളാണ്. ഒടുവില്‍ പാര്‍ട്ടി ഭരണമുള്ള സിപിഐഎം പഞ്ചായത്ത് ഓഫിസില്‍ തന്നെ ഒരു മുഴം കയറില്‍ ജീവനൊടുക്കി.വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ പഞ്ചായത്തുമായി തര്‍ക്കത്തിലായിരുന്നു. ഇതിനിടെയാണ് പരാതികളും രേഖകളും കഴുത്തില്‍ കെട്ടി തൂക്കി ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണവും ഒരു സമരമാണെന്ന കുറിപ്പെഴുതി വച്ചിട്ടാണ് തന്റെ ജീവിതത്തിന് റസാഖ് അന്ത്യം കുറിച്ചത്. സിപിഐഎം ഭരിക്കുന്ന പഞ്ചായത്താണ് പുളിക്കൽ. പുളിക്കൽ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ശാല വന്നത് മുതൽ പഞ്ചായത്തിലെ അന്തരീക്ഷ വായു മലിനമായെന്ന് റസാഖ് ആരോപിച്ചിരുന്നു. നാളെ രാവിലെ പഞ്ചായത്തിലേക്ക് യുഡിഎഎഫ് പ്രതിക്ഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാല്യന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്‌നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത റസാഖിന് നീതി ലഭിക്കണമെന്ന് ആഹ്വാനം ചെയ്ത് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

റസാഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്..

റസാഖിനെ കുറിച്ചു പ്രശസ്ത കവി ശിഹാബുദ്ധീൻ പൊയ്ത്തും കടവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഹൃദ്യമായ എഴുത്തിന് താഴെയും സുഹൃത്തുക്കളുടെ നിരാശ കാണാം.