ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം

ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം


കാസര്‍ഗോഡ് റെയില്‍വേ പോലീസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമമം. ചെന്നൈ - മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലാണ് സംഭവം. എന്നാല്‍ ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ പ്രതി ഇറങ്ങിയോടുകയായിരുന്നു. കാസര്‍ഗോഡ് റെയില്‍വേ പോലീസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയില്‍വേ പോലീസ് പ്രതിക്കായുളള തെരച്ചില്‍ തുടരുകയാണ്.

സ്ത്രീകള്‍ക്കെതിരെ യാത്രക്കിടയിലുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ഏതാനും ദിവസം മുമ്പ് കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടിയിരുന്നു. നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.