തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്കെത്തിയ വയോധികൻ തൂങ്ങിമരിച്ചു



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്കെത്തിയ വയോധികൻ തൂങ്ങിമരിച്ചു


തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വയോധികൻ തൂങ്ങിമരിച്ചു. കുളത്തൂപ്പുഴ സ്വദേശി മുരളീധരൻ (76) ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. വാർഡിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ മറ്റ് രോഗികളാണ് രാവിലെ വയോധികനെ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം നടത്തും.

.