കർഷക ലോങ്‌ മാർച്ചും സഹമാർച്ചും ഇരിട്ടിയിൽ സമാപിച്ചു

കർഷക ലോങ്‌ മാർച്ചും  സഹമാർച്ചും ഇരിട്ടിയിൽ  സമാപിച്ചു

 ഇരിട്ടി: കർഷകസംഘം ജില്ലാ സെക്രട്ടറി എം. പ്രകാശൻ നയിച്ച കർഷക ലോങ്‌ മാർച്ചും സംസ്ഥാന കമ്മിറ്റി അംഗം കെ. സി. മനോജ്‌ നയിച്ച വള്ളിത്തോട്‌ സഹമാർച്ചും ഇരിട്ടിയിൽ  സമാപിച്ചു. കനത്ത മഴയിലും നൂറ്‌കണക്കിന്‌ കർഷകർ ലോങ് മാർച്ചിലും സഹമാർച്ചിലും അണിനിരന്നു. സഹമാർച്ച്‌ വള്ളിത്തോടിൽ കെ. വി. സുമേഷ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ
ജോയന്റ്‌ സെക്രട്ടറി കെ. ശ്രീധരൻ അധ്യക്ഷനായി. ലീഡർ കെ. സി. മനോജ്‌, പി. പ്രകാശൻ, ഇ. പി. രമേശൻ, എം. എസ്‌. അമർജിത്ത്‌ എന്നിവർ സംസാരിച്ചു. കേളൻപീടിക, മാടത്തിൽ സ്വീകരണശേഷം ഇരിട്ടിയിൽ സമാപിച്ചു.
ഇരിട്ടിയിൽ സമാപന സമ്മേളനം സിപി എം ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. വി. സക്കീർഹുസൈൻ അധ്യക്ഷനായി. ലോങ് മാർച്ച്‌ ലീഡർ എം. പ്രകാശൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ പി.ഗോവിന്ദൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ബിനോയ്‌കര്യൻ, പി. പ്രകാശൻ, കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു.