കെ. എൻ. ഗോപാലൻ അനുസ്മരണം

കെ. എൻ. ഗോപാലൻ അനുസ്മരണം 

 
ഉളിക്കൽ:  മലയോരമേഖലയിൽ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനമാരംഭിക്കുകയും ദീർഘകാലം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്ത കെ.എൻ. ഗോപാലന്റെ ഇരുപത്തി ഒന്നാമത് ചരമ വാർഷിക ദിനാചരണം എസ് എൻ ഡി പി ഇരിട്ടി യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. മേഖലയിൽ എസ്എൻഡിപിയുടെ നേതൃത്വത്തിൽ സ്കൂളുകൾ ആരംഭിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുകയും  അതോടൊപ്പം സമുദായ പുരോഹിതൻ എന്ന രീതിയിലും, 18 വർഷം പടിയൂർ  കല്യാട് ഗ്രാമപഞ്ചായത്ത് അംഗമായും ഗോപാലൻ പ്രവർത്തിച്ചിരുന്നു. 
 പരിക്കളം പൊയ്യൂർക്കരിയിലുള്ള അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ രാവിലെ  പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ  യൂണിയൻ പ്രസിഡണ്ട് കെ. വി. അജി അധ്യക്ഷത വഹിച്ചു.  യൂണിയൻ സെക്രട്ടറി പി. എൻ. ബാബു അനുസ്മരണ ഭാഷണം നടത്തി. പുരോഹിതന്മാരായ നാരായണൻ ശാന്തികൾ, കൃഷ്ണൻകുട്ടി ശാന്തികൾ, എസ്എൻഡിപി ശാഖ യൂണിയൻ ഭാരവാഹികളായ കെ. കെ. സോമൻ, എ. എസ്. മോഹനൻ, അനൂപ് പനക്കൽ, ബിന്ദു ദിനേശ്, തോപ്പിൽ കൃഷ്ണൻകുട്ടി, വി. കെ. പ്രസാദ്,    പി.കെ. പ്രഭാകരൻ, ജിൻസ് ഉളിക്കൽ, സഹദേവൻ പനയ്ക്കൽ, പുരുഷോത്തമൻ മട്ടണി എന്നിവർ സംസാരിച്ചു.