പാമ്പുകടിയേറ്റു: നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം


പാമ്പുകടിയേറ്റു: നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: പാമ്പുകടിയേറ്റ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. തൃശൂരാണ് സംഭവം. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകൾ ആസിയ റൈഹാൻ ആണ് മരിച്ചത്.വീട്ടുമുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ആസിയ. ഇതിനിടെയാണ് ആസിയയെ പാമ്പു കടിച്ചത്. ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആസിയയുടെ ഖബറടക്കം നടക്കും