മുഖ്യമന്ത്രി പരപ്പനങ്ങാടിയിലെത്തി; മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു ശേഷം ഖബറടക്കം

മുഖ്യമന്ത്രി പരപ്പനങ്ങാടിയിലെത്തി; മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു ശേഷം ഖബറടക്കം

താനൂര്‍: ബോട്ട് അപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരു ഖബറില്‍ ഒരുമിച്ച് അന്ത്യയാത്ര. ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച പരപ്പനങ്ങാടി സിഎം മദ്രസ്സയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. എട്ട് മന്ത്രിമാരും ഡിജിപിയും ജനപ്രതിനിധികളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സ്ഥലത്തെത്തി. മുഖ്യമന്ത്രി തിരൂരങ്ങാടിയിലെ ആശുപത്രിയിലും എത്തിയിരുന്നു.പൊതുദര്‍ശനത്തിനു ശേഷം മുതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കം. താനൂര്‍ ജുമാമസ്ജിദിലെ ഖബറസ്ഥാനില്‍ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചാണ് ഖബര്‍ ഒരുക്കിയിരിക്കുന്നത്. താനൂര്‍ കുന്നുമ്മല്‍ സൈതലവി, സഹോദരന്‍ സിറാജ് എന്നിവരുടെ ഭാര്യമാരും മക്കളും രണ്ട് ബന്ധുക്കളുമടക്കം 11 പേരുടെ മൃതദേഹങ്ങളാണ് ഒരുമിച്ച് ഖബറടക്കമുന്നത്.
അപകടത്തില്‍പെട്ട ബോട്ടില്‍ 37 പേര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 22 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാളെ കാണാതായി. ഒമ്പത് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ നാല പേരുടെ നില ഗുരുതരമാണ്.