വേതനമില്ലാതെ ആറുമാസം; ആറളം ഫാം തൊഴിലാളികൾ ഓഫീസ് ഉപരോധിച്ചു

വേതനമില്ലാതെ  ആറുമാസം; ആറളം ഫാം തൊഴിലാളികൾ   ഓഫീസ് ഉപരോധിച്ചു


ഇരിട്ടി: ആറുമാസമായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആറളം ഫാം തൊഴിലാളികൾ ഫാം ഓഫീസ് ഉപരോധിച്ചു. ഫാമിലെ   400 ഓളം വരുന്ന തൊഴിലാളികളാണ്  ആറുമാസമായി വേതനമില്ലാതെ പണിയെടുക്കുന്നത്.  ശമ്പളം മുടങ്ങിയതിനെ  തുടർന്ന് കഴിഞ്ഞ 29 ദിവസമായി തൊഴിലാളികൾ റിലേ സത്യാഗ്രഹം നടത്തിവരികയായിരുന്നു. അനിശ്ചിതകാല സമരം തുടരുമ്പോഴും  ശമ്പളം സംബന്ധിച്ചുള്ള യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ  തൊഴിലാളികൾ ഫാം ഓഫീസ് ഉപരോധിക്കാൻ തീരുമാനമെടുത്തത്.  ഉപരോധ സമരം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് വൈ .വൈ. മത്തായി ഉദ്ഘാടനം ചെയ്തു. ഔസേപ്പച്ചൻ അധ്യക്ഷത വഹിച്ചു. പി.കെ. രാമചന്ദ്രൻ, ഇ.ശങ്കരൻ തുടങ്ങിയവർ സംബന്ധിച്ചു.