സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ


ഹൈക്കമാൻഡിന് മുന്നിൽ ഡികെ ശിവകുമാർ വഴങ്ങുന്നതായി സൂചന. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. ആദ്യ രണ്ടര വർഷമായിരിക്കും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുക. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഊർജം, ജലസേചനം തുടങ്ങിയ വകുപ്പുകൾ ശിവകുമാറിന് ലഭിക്കും.

നേരത്തെ, ഖാർഗെയുടെ വസതിയിൽ ഡികെയുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച്ച 90 മിനുട്ടിലധികം നീണ്ടിരുന്നു. മുഖ്യമന്ത്രി പദത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലായിരുന്നു ഡി കെ ശിവകുമാർ. പാർട്ടിയെ ശക്തിപ്പെടുത്തിയത് താനാണെന്ന് ഡി കെ ശിവകുമാറും എംഎൽഎ മാർ തനിക്കൊപ്പമാണെന്ന് സിദ്ദരാമയ്യും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുമായുളള കൂടികാഴ്ചയിൽ നിലപാട് വ്യക്തമാക്കി. ‌