കീഴൂരിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് യുവാവ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

കീഴൂരിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് യുവാവ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
ഇരിട്ടി :കീഴൂരിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുളിച്ചെമ്പ്രയിലെ എം. പി. സൂരജ് ബാബുവാ (46) ണ് ശനിയാഴ്ച വൈകീട്ടോടെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോകവെ കീഴൂർ ജുമാ മസ്ജിദിന് സമീപം വെച്ചായിരുന്നു അപകടം. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബോധം തെളിയാതിരുന്നതിനാൽ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ അസാധ്യമായി. അമ്മ: എം പി സുശീല (റിട്ട. അധ്യാപിക, ഇരിട്ടി ഹൈസ്‌കൂൾ ).പിതാവ് : പരേതനായ ഗംഗാധരൻ (റിട്ട. ത്രിവേണി സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ). ഭാര്യ: സ്മിത. സഹോദരി: ചിഞ്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഞായറാഴ്ച കൂളിച്ചെമ്പ്രയിൽ എത്തിച്ചശേഷം .