ബാരമുളളയിൽ ഏറ്റുമുട്ടൽ തുടരുന്നു, ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ബാരമുളളയിൽ ഏറ്റുമുട്ടൽ തുടരുന്നു, ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന


ജമ്മു കാശ്മീരിലെ ബാരാമുളളയിൽ സുരക്ഷയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ബാരമുള്ളയിലെ കർഹാമ കുഞ്ചാർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. കാശ്മീർ സോൺ പോലീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 24 മണിക്കൂറിനുള്ളിൽ ജമ്മു കാശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

കർഹാമ കുഞ്ചാർ മേഖലയിൽ മറ്റ് ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രജൗരിയിലെ കാൻഡി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ 5 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. കാൻഡി മേഖലയിൽ ഭീകരർ ഉണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഈ മേഖലയിൽ സംയുക്ത ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.