വരണമാല്യം ചാർത്തിയ ശേഷം വിവാഹം വേണ്ടെന്ന് വരൻ, പ്രണയം വധുവിന്റെ സഹോദരി‌‌യോട്...

വരണമാല്യം ചാർത്തിയ ശേഷം വിവാഹം വേണ്ടെന്ന് വരൻ, പ്രണയം വധുവിന്റെ സഹോദരി‌‌യോട്...


സരൺ: വിവാഹവേദിയിൽ അപ്രതീക്ഷിത ക്ലൈമാക്സ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരണമാല്യം ചാർത്താനൊരുങ്ങുമ്പോഴാണ് വരൻ അപ്രതീക്ഷിതമായി പിന്മാറിയത്. വധുവിന്റെ സഹോദരിയുമായി കടുത്ത പ്രണയത്തിലാണെന്നും പിരിയാനാകില്ലെന്നും പറഞ്ഞതോടെ ബന്ധുക്കളും അതിഥികളുമെല്ലാം തലയിൽ കൈവെച്ചു. പിന്നീട് എല്ലാവരുടെയും സമ്മതത്തോടെയും ആശീർവാദത്തോടെയും അതേ വേദിയിൽ കാമുകിക്ക് താലി ചാർത്തി. ബിഹാറിലെ സരണിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് ഇന്ത്യാ ‍ടുഡേ റിപ്പോർട്ട് ചെയ്തു.

ഛപ്ര സ്വദേശിയായ രാജേഷ് കുമാറാണ് വരൻ. ഇയാളുടെ വിവാഹം റിങ്കു എന്ന യുവതിയുമായിട്ടാണ് നിശ്ചയിച്ചത്. വിവാ​ഹ മുഹൂർത്തത്തിൽ വരണമാല്യം കൈമാറിയ ശേഷം, താലി ചാർത്തുന്നതിന് മുമ്പായി വരൻ വധുവിന്റെ സഹോദരി പുതുലിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സഹോദരി രാജേഷിനെ വിവാഹം കഴിച്ചാൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുമെന്ന് പുതുൽ രാജേഷിനെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് സംഭവമെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജേഷ് വിവാഹം പാതിവഴിയിൽ നിർത്തിവെക്കുകയും വധുവിന്റെ സഹോദരിയുമായി താൻ പ്രണയത്തിലാണെന്ന് വീട്ടുകാരെ അറിയിച്ചു. ഇരുവീട്ടുകാരും തമ്മിൽ പ്രശ്നമായതോടെ അതിഥികൾ പൊലീസിനെ വിളിച്ചു.


പൊലീസെത്തി പ്രശ്‌നം ചർച്ച ചെയ്ത് പരിഹാരം കാണാൻ കുടുംബങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. സഹോദരി റിങ്കുവുമായുള്ള വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് തന്നെ തനിക്ക് പുതുലിലെ അറിയാമായിരുന്നുവെന്ന് രാജേഷ് വീട്ടുകാരോട് പറഞ്ഞു. ഛപ്രയിൽ പരീക്ഷ എഴുതാൻ പുതുൽ എത്തിയപ്പോഴാണ് പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളർന്നു. ഇതിനിടെ രാജേഷിന് സഹോദരിയുടെ വിവാഹാലോചന വന്നു. പ്രണയകഥ കേട്ടതോടെ ഇരുവരെയും വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ സമ്മതിച്ചു.