കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ കോഴിക്കോട് പിടിയില്‍

കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ കോഴിക്കോട് പിടിയില്‍



കോഴിക്കോട്: കുപ്രസിദ്ധ മോഷണസംഘമായ ‘ബാപ്പയും മക്കളും’ അറസ്റ്റിൽ. ചക്കിന്‍കടവ് സ്വദേശി ഫസലുദീന്‍ എം പി, മകന്‍ ഫാസില്‍, ഫസലുദീന്റെ സഹോദരന്റെ മകന്‍ മുഹമ്മദ് ഷിഹാന്‍, ഫാസിലിന്റെ സുഹൃത്തുക്കളായ മാത്തോട്ടം സ്വദേശി അന്‍ഷിദ്, കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജില്‍ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവര്‍.


മലാലാപ്പറമ്പിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് കാണാതായ മൊബൈൽ ഫോണുകൾ അടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

നല്ലളം സ്റ്റേഷനിലെ ബൈക്ക് മോഷണക്കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന ഇവര്‍ ഈ മാസം ആറിനാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മോഷണ മുതൽ വിറ്റ് ആഡംബര ജീവിതം നയിക്കുകയാണ് ഇവരുടെ രീതി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.