സമന്വയ ഗ്രന്ഥാലയം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ഉളിയിൽ : സമന്വയ ആർട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബിൻ്റെയും സമന്വയ ഗ്രന്ഥാലയത്തിൻ്റെയും 23മത് വാർഷികാഘോഷം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ.ശ്രിലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സക്കീർ ഹുസൈൻ ,എൻ.രാജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ.കെ. രവിന്ദ്രൻ, കൗൺസിലർ അബ്ദുൾ ഖാദർ കോമ്പിൽ, പി.കെ.അനൂപ്, പി.വി.സൂരജ്എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.