രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവർ': മാര്‍ പാംപ്ലാനിയുടെ പരാമര്‍ശം വിവാദമായി

രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവർ': മാര്‍ പാംപ്ലാനിയുടെ പരാമര്‍ശം വിവാദമായി
കണ്ണൂർ: രാഷ്ട്രീയ കക്ഷികളിലെ രക്തസാക്ഷികൾക്ക് എതിരെ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പരാമർഷം വിവാദമായി. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണെന്ന് പാംപ്ലാനി വിമർശിച്ചു. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലൻമാരെന്നും പാംപ്ലാനി പറഞ്ഞു.

ഐഐടി പഠനം പാതിവഴിയിൽ; തന്റെ ബോസ് സുന്ദർ പിച്ചൈയെക്കാൾ സമ്പന്നനായ തോമസ് കുര്യനെ അറിയുമോ?

ഇന്നലെ വൈകുന്നേരം കണ്ണുർ ചെറുപുഴയിൽ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനി വിവാദ പരാമർശം നടത്തിയത്. അപ്പോസ്തലന്മാർ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്ന് പറഞ്ഞ പാംപ്ലാനി രാഷ്ട്രീയ രക്തസാക്ഷികളിൽ ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും വിമർശിച്ചു.രാഷ്ട്രീയ രക്തസാക്ഷികൾ ഏറ്റവും കൂടുതലുള്ള കണ്ണൂരിൽ മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ച ആയിരിക്കുകയാണ്. റബറിന് താങ്ങുവില 300 രൂപയാക്കിയാൽ ബി ജെ പിക്ക് വോട്ട് ചെയ്യാൻ മടിയില്ലെന്ന പാംപ്ലാനിയുടെ പ്രസ്താവന നേരത്തെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.