ആള്‍മാറാട്ടം: കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റി

ആള്‍മാറാട്ടം: കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റി

കോളജിലെ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി വിജയിച്ച പെണ്‍കുട്ടിയെ രാജിവയ്പ്പിച്ച് ആ സ്ഥാനത്തേക്ക് വളഞ്ഞ മാര്‍ഗത്തിലുടെ എസ്എഫ്‌ഐയും കോളജ് അധികൃതരും ചേര്‍ന്ന് എ.വിശാഖിന്റെ പേര് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഈ നടപടി.

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് ആള്‍മാറാട്ടം നടത്തിയെന്ന് കണ്ടെത്തിയതോടെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതായി സര്‍വകലാശാല. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലാണ് എസ്എഫ്‌ഐയുടെ ആള്‍മാറാട്ടം നടന്നതായി കണ്ടെത്തിയത്. ഈ മാസം 26നായിരുന്നു യൂണിയന്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

എസ്എഫ്‌ഐയും സിപിഎം ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗവും ചേര്‍ന്നാണ് ആള്‍മാറാട്ടത്തിന് പദ്ധതിയിട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനു തുല്യമാണെന്നുമാണ് സര്‍വകലാശാല വിലയിരുത്തി.

സംഭവത്തില്‍ സിപിഎമ്മും അന്വേഷണം നടത്തുന്നുണ്ട്. ക്രിസ്ത്യന്‍ കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതി ഗൗരവമുള്ളതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കാട്ടാക്കട ഏരിയ സെക്രട്ടറി എ.വിശാഖനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്ന് മാറ്റി.