കണ്ണൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ല് തകര്‍ന്നു

കണ്ണൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ല് തകര്‍ന്നു



കണ്ണൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലേറ്റിട്ടുണ്ട്.

സംഭവ സ്ഥലത്തെത്തി ആര്‍പിഎഫും പൊലീസും പരിശോധന നടത്തുകയാണ്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കുളള സര്‍വ്വീസ്സിനിടയിലാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം മലപ്പുറം തിരുരില്‍ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. കാസര്‍കോട്-തിരുവനന്തപുരം സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെയായിരുന്നു കല്ലേറ്. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത സ്ഥലത്തുവെച്ചായതിനാല്‍ പ്രതികളെ കണ്ടെത്താനായില്ല.