വിളക്കോട് -കുന്നത്തൂര്‍ റോഡിന്‍റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണം ; എസ്.ഡി.പി.ഐ

വിളക്കോട് -കുന്നത്തൂര്‍ റോഡിന്‍റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണം ; എസ്.ഡി.പി.ഐ
കാക്കയങ്ങാട് : മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡിലെ വിളക്കോട് -കുന്നത്തൂര്‍ റോഡിന്‍റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.  റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പ്രശ്ന പരിഹാരമില്ലാതെ അനന്തമായി നീണ്ടുപോകുന്ന ഒരു പ്രതിഭാസമായി  കുന്നത്തുര്‍ റോഡ് മാറിയിരിക്കുകയാണ്.  തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങളുമായി വന്ന ജനപ്രതിനിധികള്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണെന്ന് ജനങ്ങളില്‍ ആക്ഷേപമുണ്ട്. കുന്നത്തൂര്‍ റോഡ് കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ ഓട്ടോ ടാക്സി കുന്നത്തൂര്‍ ഭാഗത്തേക്ക് അടുത്ത ദിവസം മുതല്‍ സര്‍വീസ് നടത്തില്ലെന്നാണ് പറയുന്നത്. മഴക്കാലമെത്തുന്നതിന് മുമ്പ് പരിഹാരം കണ്ടില്ലെങ്കില്‍ ജനങ്ങളുടെ കാല്‍നടയാത്രപോലും ദുസ്സഹമാവും. കുന്നത്തൂര്‍ റോഡിന്‍റെ ശോചനീയാവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണാന്‍ മുഴക്കുന്ന് പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.