കോട്ടയം കുമാരനെല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

കോട്ടയം: കുമാരനെല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചു . കുമാരനല്ലൂർ കൊച്ചാലുച്ചോട് ആണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ തിരുവഞ്ചൂർ സ്വദേശി പ്രവീൺ സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവർ ആണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.
അമിതവേഗത്തിലെത്തിയ രണ്ട് ബൈക്കുകൾ ടോറസ് ലോറിയുടെ മുന്നിൽ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ മൂന്നുപേരും മരിച്ചതായാണ് വിവരം.
സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൂന്നു പേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.