കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി വാഹനമോടിച്ചു;MVD ലൈസൻസ് സസ്പെൻഡ് ചെയ്തു

കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി വാഹനമോടിച്ചു;MVD ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട് : കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. കുന്ദമംഗലത്ത് ആണ് സംഭവം.

Also read-ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

മൂന്ന് കുട്ടികളെ സൺറൂഫിന് മുകളിൽ ഇരുത്തി അമിതവേഗത്തിൽ പോയ കാറിന്റെ ദൃശ്യങ്ങൾ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് എംവിഡിയുടെ നടപടി.