ഹാഫിള് സിയാനെ SDPI അനുമോദിച്ചു

ഹാഫിള് സിയാനെ SDPI അനുമോദിച്ചു

കാക്കയങ്ങാട് : ഉളിയില്‍ അല്‍ ഹിദായ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ മന: പാഠമാക്കിയ ഹാഫിള് സിയാനെ എസ്.ഡി.പി.ഐ അയ്യപ്പന്‍കാവ് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് മൊമന്‍റോ നല്‍കി. SDPI  മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്,  ഫയാസ് അയ്യപ്പന്‍കാവ്,  കെ.നൗഫല്‍, മൂസ  തുടങ്ങയവര്‍ സംബന്ധിച്ചു.