തിരുവനന്തപുരത്ത് SSLC പരീക്ഷയില്‍ ഫുൾ എ പ്ലസ് നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

- തിരുവനന്തപുരം: ചിറയിന്‍കീഴില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ വിദ്യാർഥിനിയെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു. ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.