കർക്കിടക വാവ് ബലിതർപ്പണം 17 ന്

കർക്കിടക വാവ് ബലിതർപ്പണം 17 ന്


ഇരിട്ടി : കണ്ണൂർ ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ ബാവലിപ്പുഴക്കരയിൽ സ്ഥിതിചെയ്യുന്ന കീഴൂർ മഹാദേവ - മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിൽ കർക്കിടക വാവ് ദിനമായ 17 ന് ബലിതർപ്പണത്തിനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുലർച്ചെ 5 മണിമുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾക്കായി  എത്തുന്നവർക്ക് ലഘുഭക്ഷണ സൗകര്യങ്ങളും ഒരുക്കും. വിവരങ്ങൾക്ക് - 9447493250, 8547463998