370 ദിവസം, 8600 കിമീ കാൽനടയായി മക്കയിലേക്ക്: ഹജ്ജ് ചെയ്ത് മടങ്ങിയെത്തി ശിഹാബ് ചോറ്റൂർ, ജന്മനാട്ടിൽ ആദരം370 ദിവസം, 8600 കിമീ കാൽനടയായി മക്കയിലേക്ക്: ഹജ്ജ് ചെയ്ത് മടങ്ങിയെത്തി ശിഹാബ് ചോറ്റൂർ, ജന്മനാട്ടിൽ ആദരം


മലപ്പുറം: കാൽനടയായി ഹജ്ജ് കർമ്മത്തിന് പോയി ഹജ്ജ് ചെയ്തു മടങ്ങിവന്ന ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കി ജന്മനാട്. ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ കീഴിലാണ് സ്വീകരണ സമ്മേളനം സഘടിപ്പിച്ചത്. കഴിഞ്ഞവർഷം കഞ്ഞിപ്പുര ചോറ്റൂരിൽനിന്നു യാത്ര തുടങ്ങിയ ശിഹാബ് ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്. തന്റെ വലിയ ഒരു സ്വപ്നം പൂവണിഞ്ഞാണ് ശിഹാബ് മടങ്ങിവന്നത്. 370 ദിവസം കൊണ്ട് 8600 കിലോമീറ്റർ താണ്ടിയാണ്  ശിഹാബ് മക്കയുടെ മണ്ണിൽ ശിഹാബ് കാലുകുത്തിയത്. 

കഴിഞ്ഞ വർഷം ജൂൺ ആദ്യവാരത്തിലാണ്  മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് കാൽനട ഹജ്ജ് യാത്ര ആരംഭിച്ചത്. അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയ ശിഹാബിന്റെ ആദ്യ ലക്ഷ്യം, 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്ഥാനിൽ എത്തുകയായിരുന്നു. എന്നാൽ, നാല് മാസത്തോളം ഇന്ത്യയിലെ പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്ഥാനിലേക്ക് കടന്നത്. പാകിസ്ഥാൻ വിസയുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികളെ തുടർന്ന് ഏകദേശം നാല് മാസത്തോളം അമൃത്സറിലെ ആഫിയ കിഡ്സ് സ്‌കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. 

2023 - ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്. ജൂണ്‍ രണ്ട് തുടങ്ങിയ യാത്രക്ക് പാക് വിസ കിട്ടാത്തത് തടസമായിരുന്നു.  ഫെബ്രുവരി അഞ്ചിനാണ് പാകിസ്താൻ വിസ നൽകിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബിന് യൂ ട്യൂബ് ചാനലുമുണ്ട്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി സൈനബ ദമ്പതികളുടെ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്. സ്വീകരണ പൊതുയോഗത്തിൽ പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, കെ.എൻ.എ ഖാദർ, സ്വാമി ആത്മദാസ് യമി, പി. സുരേന്ദ്രൻ, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയവർ സംബന്ധിച്ചു.