ഇന്ത്യ’ എം.പിമാര്‍ ഇന്നും നാളെയുംമണിപ്പൂരില്‍: കേരളത്തില്‍ നിന്ന് 4 പേർ

‘ഇന്ത്യ’ എം.പിമാര്‍ ഇന്നും നാളെയുംമണിപ്പൂരില്‍: കേരളത്തില്‍ നിന്ന് 4 പേർ
കലാപം രൂക്ഷമായ മണിപ്പൂരില്‍ സമാധാന സാന്ത്വന സന്ദേശവുമായി പ്രതിപക്ഷ മുന്നണിയായ ഇന്ത്യ.16 പാര്‍ട്ടികളുടെ നേതാക്കള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും. കേരളത്തില്‍ നിന്ന് മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ആര്‍ എസ് പി തുടങ്ങിയവരുടെ എംപിമാര്‍ ഉണ്ട്. മുസ്ലിംലീഗിനെ പ്രതിനിധീകരിച്ചുകൊണ്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും, ആര്‍എസ്പിക്ക് വേണ്ടി എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും സിപിഎം, സിപിഐ എന്നിവര്‍ക്ക് വേണ്ടി എ.എ റഹീം എംപിയും പി സന്തോഷ് കുമാര്‍ എംപിയും പോകുന്നുണ്ട്

മൂന്നുമാസമായിട്ട് തുടരുന്ന സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേരിട്ട് കാണാനും ജനതയെ സ്വാന്തനിപ്പിക്കാനുമാണ് സംഘത്തിന്റെ യാത്ര. ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന സംഘം ഞായറാഴ്ചയാണ് മടങ്ങുക.