കൊട്ടാരക്കരയിൽ നടുറോഡിൽവെച്ച് അമ്മയെ മകൻ കുത്തിക്കൊന്നു

കൊട്ടാരക്കരയിൽ നടുറോഡിൽവെച്ച് അമ്മയെ മകൻ കുത്തിക്കൊന്നു


കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തി കൊലപ്പെടുത്തി. തലവൂർ അരിങ്ങട സ്വദേശിനി 55 വയസുള്ള മിനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മിനിയുടെ മകൻ ജോമോനെ പോലീസ് പിന്നീട് പിടികൂടി. ബൈക്കിൽ മാതാവ് മിനിയെ കൂട്ടികൊണ്ടുവന്ന് ചെങ്ങമനാട് ജംഗ്ഷനിൽ നിർത്തി ജോമോൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരന്തരീക്ഷം സൃഷ്‌ടിച്ച അക്രമി ഓടി രക്ഷപെടാൻ ശ്രമിച്ചു. നാട്ടുകാർ പിന്തുടർന്ന് ലോറിയിൽ കയറി രക്ഷപെടാൻ ശ്രമിച്ച ജോമോനെ സാഹസികമായി കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.



മിനിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മിനി മാനസിക വിഭ്രാന്തിക്ക് ചികിത്സയിൽ കഴിഞ്ഞിരുന്ന ആളായിരുന്നു എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം, മൃതദേഹം പോസ്റ്റുമോർട്ടം നടത്തും.