കഠിനമായ പല്ലുവേദന; ആശുപത്രിയില്‍ ചികിത്സ തേടിയ പ്രവാസി മലയാളി മരിച്ചു


കഠിനമായ പല്ലുവേദന; ആശുപത്രിയില്‍ ചികിത്സ തേടിയ പ്രവാസി മലയാളി മരിച്ചു


ലണ്ടന്‍: മലയാളി വനിത യുകെയില്‍ മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനി മെറീനാ ജോസഫ് (46)ആണ് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. 

ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലുവേദന ഉണ്ടായതോടെ ബ്ലാക്ക്പൂള്‍ ജിപിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സ മുന്നോട്ടു പോകുന്നതിനിടെ ജിപിയില്‍ വെച്ച് കുഴഞ്ഞു വീണു. തുടര്‍ന്ന് മെറീനയെ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ തുടരുന്നതിനിടെ തുടര്‍ച്ചയായി ഹൃദയാഘാതമുണ്ടായി. ഇതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. സര്‍ജറിക്കായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസ ആരോഗ്യനില കൂടുതല്‍ വഷളാകുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു. സീനിയര്‍ കെയറര്‍ വിസയില്‍ ഏകദേശം ഒരു വര്‍ഷം മുമ്പാണ് മെറീന യുകെയിലെത്തിയത്. രണ്ട് പെണ്‍മക്കളുണ്ട്.