ആലുവ കൊലപാതകത്തിൽ രാഷ്ട്രീയ പോര്, പൊലീസ് അനാസ്ഥയ്ക്കെതിരെ ഇന്ന് കോൺഗ്രസ്‌ മാർച്ച്, നഗരസഭക്കെതിരെ എൽഡിഎഫ്

ആലുവ കൊലപാതകത്തിൽ രാഷ്ട്രീയ പോര്, പൊലീസ് അനാസ്ഥയ്ക്കെതിരെ ഇന്ന് കോൺഗ്രസ്‌ മാർച്ച്, നഗരസഭക്കെതിരെ എൽഡിഎഫ്


കൊച്ചി: ആലുവയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരത്തിന് പിന്നാലെ രാഷ്ട്രീയ പോരും ശക്തമാകുന്നു. ആലുവയിലെ കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ മാർച്ചുകൾ ഇന്ന് നടക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌, ആലുവ പൊലീസ് സ്റ്റേഷൻ മാർച്ചും ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. കോൺഗ്രസ്‌ ഭരിക്കുന്ന നഗരസഭയുടെ വീഴ്ച ആരോപിച്ച് ഇന്ന് ഇടത് മുന്നണിയും പ്രതിഷേധവുമായി രംഗത്തെത്തും. നഗരസഭയിലേക്കാണ് എൽ ഡി എഫ് മാർച്ച് നടത്തുക. കുട്ടിയുടെ കൊലപാതകത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് ബി ജെ പിയും ഇന്ന് എസ് പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.