എ ഐ ടി യു സി ജില്ലാ സമ്മേളനം ഇരിട്ടിയിൽ

എ ഐ ടി യു സി ജില്ലാ സമ്മേളനം ഇരിട്ടിയിൽ
ഇരിട്ടി: എ ഐ ടി യു സി ജില്ലാ സമ്മേളനം 29,30 തിയ്യതികളിൽ ഇരിട്ടിയിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29 ന് വൈകുന്നേരം 4 ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ തൊഴിലാളി മുന്നേറ്റത്തൂടെ പുതിയ ഇന്ത്യ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എ  ഐ ടി യു സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ.ടി. ജോസ് അധ്യക്ഷനാകും. വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ എൻ.വി. ചന്ദ്രബാബു, ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, എം.എ. കരിം, താവം ബാലകൃഷ്ണൻ, സി.പി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. 30 ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി. ഷൈജൻ, സി. രവീന്ദ്രൻ, കെ.പി. കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ആറളം ഫാം കാർഷിക മേഖലയിലെ ശവപറമ്പായി മാറിയിരിക്കുകയാണെന്നും ഫാമുൾപ്പടെയുള്ള മേഖലയിലെ ഗുരുതരമായ തൊഴിൽ പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും സംഘാടക സമിതി ഭാരവാഹികളായ കെ.ടി.ജോസ്, വി. ഷാജി, പായം ബാബുരാജ്, കെ.ബി. ഉത്തമൻ എന്നിവർ വാർത്താ  സമ്മേളനത്തിൽ പങ്കെടുത്തു.