സ്കൂളില്‍ ഫോണ്‍ കൊണ്ടുവന്നതിന് അധ്യാപകര്‍ ശകാരിച്ചു; തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി


ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
സ്കൂളില്‍ ഫോണ്‍ കൊണ്ടുവന്നതിന് അധ്യാപകര്‍ ശകാരിച്ചു; തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി


തിരുവനന്തപുരം നരുവാമൂട് 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. നേമം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആരതിയാണ് ജീവനൊടുക്കിയത്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയെ അധ്യാപകർ ശകാരിച്ചിരുന്നു. തുടര്‍ന്ന് സ്കൂൾ അധികൃതർ പെൺകുട്ടിയുടെ അമ്മയെ വിവരം അറിയിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ പത്താം തീയതി പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മകളുമായി പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം മരണപ്പെടുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനെ ശേഷമെ യഥാർത്ഥ കാരണം വ്യക്തമാകുവെന്നും നരുവാമൂട് പോലീസ് അറിയിച്ചു.