കോഴിക്കോട് നടുറോഡിൽ ജിംനാസ്റ്റിക് പരിശീലകന് കുത്തേറ്റു
കോഴിക്കോട്: നടുറോഡിൽ യുവാവ് കുത്തേറ്റു. ജിംനാസ്റ്റിക് പരിശീലകനും കല്ലായി സ്വദേശിയുമായ ജഷീറിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയം ജംഗ്ഷനിൽ ആണ് സംഭവം നടന്നത്. സംഭവത്തിൽ, എലത്തൂർ എടക്കാട് സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം തട്ടിയതിനെത്തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.