തിരുച്ചിറപ്പള്ളി- ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരുവനന്തപുരത്തിറക്കി
തിരുവനന്തപുരം- ബഹ്റൈന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് റദ്ദാക്കി. ടേക്ഓഫിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുച്ചിറപ്പള്ളി- ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരുവനന്തപുരത്തിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇത്. 154 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പോയ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിനു മുകളില്‍ ഒരു വട്ടം ചുറ്റി ഇന്ധനലോഡ് കുറച്ച ശേഷമാണ് സുരക്ഷിതമായി ഇറക്കിയത്.
അതേസമയം, തിരുവനന്തപുരം- ബഹ്റൈന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് റദ്ദാക്കി. ടേക്ഓഫിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.