ഇരിട്ടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷിയോഗം അനുശോചിച്ചു

ഇരിട്ടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷിയോഗം അനുശോചിച്ചു
ഇരിട്ടി:  മലയാളിയുടെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് ഇരിട്ടിയിൽ സർവ്വ കക്ഷി അനുശോചന യോഗം അദരാഞ്ജലി അർപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുശോചന യോഗത്തിൽ ഡി സി സി സെക്രട്ടറി പി.കെ. ജനാർദ്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത, വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. നസീർ,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രൻ തില്ലങ്കേരി, കെ.വി. സക്കീർ ഹുസൈൻ , ഇബ്രാഹിം മുണ്ടേരി, അഡ്വ. കെ.എ. ഫിലിപ്പ്, എസ്.ജെ. മാണി, പായം ബാബുരാജ്, പി.വി. അജേഷ്, സി.വി.എം. വിജയൻ, കെ. മുഹമ്മദലി, കെ.പി. ഷാജി, ഷഫീർ ആറളം, കെ.സുമേഷ്‌കുമാർ, എൻ.നാരായണൻ മാസ്റ്റർ, പി.എം. മുരളീധരൻ, സദാനന്ദൻ കുയിലൂർ എന്നിവർ സംസാരിച്ചു.