വൃഷണം മുറിച്ചനിലയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി രക്തംവാർന്ന് മരിച്ചു




വൃഷണം മുറിച്ചനിലയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി രക്തംവാർന്ന് മരിച്ചു


ഹൈദരാബാദ്: വൃഷണം മുറിച്ചനിലയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി രക്തംവാർന്ന് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ദീക്ഷിത് റെഡ്ഡി (20) എന്ന മെഡിക്കൽ വിദ്യാർഥിയെയാണ് വൃഷണം മുറിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ വിദ്യാർഥിയായിരുന്ന ദീക്ഷിത് അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കടുത്ത വിഷാദരോഗിയായിരുന്നു ദീക്ഷിത്ത് എന്നും ചികിത്സ തേടിയിരുന്നുവെന്നും സഹപാഠികൾ പറയുന്നു.

നാലു വർഷം മുൻപും ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണു ചികിത്സ നടത്തിവരികയായിരുന്നു. എന്നാൽ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്ന് അടുത്തകാലത്തായി നിർത്തി. ഇതോടെ വിഷാദരോഗം ഗുരുതരമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ദീക്ഷിത്ത് ആരോടും മിണ്ടാതെ മുറിയിൽ കയറി അടച്ചിരിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാൻ തയ്യാറായിരുന്നില്ലെന്നും പറയപ്പെടുന്നു.

അതിനിടെയാണ് ദീക്ഷിത്തിനെ മുറിയിൽ രക്തംവാർന്ന നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)