അഞ്ചുവയസ്സുകാരിയുടെ കൊലപാതകം ഇരിട്ടിയിൽ ബി ജെ പി യുടെ പ്രതിഷേധജ്വാല

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം 
ഇരിട്ടിയിൽ ബി ജെ പി യുടെ പ്രതിഷേധജ്വാല


ഇരിട്ടി: അഞ്ചുവയസ്സുകാരി ചാന്ദിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി ജെ പി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി, മണ്ഡലം ഉപാധ്യക്ഷൻ അജേഷ് നടുവനാട് എന്നിവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ പ്രിജേഷ് അളോറ, സി. രജീഷ്, സി. വിവേക് എന്നിവർ നേതൃത്വം നൽകി.