തക്കാളിയ്ക്ക് ബോഡി ഗാർഡിനെ നിയമിച്ച് കച്ചവടക്കാരൻ !!
ന്യൂഡൽഹി : രാജ്യത്ത് തക്കാളി വില വർദ്ധിച്ചതിനു പിന്നാലെ തോട്ടങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ തക്കാളിയാണ് മോഷണം പോകുന്നത്. ഇത്തരം മോഷണങ്ങൾ പെരുകിയതോടെ തക്കാളിക്ക് ബോഡി ഗാർഡിനെ നിയമിച്ചിരിക്കുകയാണ് യുപി സ്വദേശിയും സമാജ് വാദി പാർട്ടി പ്രവർത്തകനുമായ അജയ് ഫൗജി. തന്റെ പച്ചക്കറി കടയ്ക്ക് കാവലായി രണ്ട് ബോഡി ഗാർഡുകളെയാണ് ഇയാൾ നിയമിച്ചത്.
രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയാണ് ബോഡി ഗാർഡുകൾ കടയ്ക്ക് മുന്നിൽ നിൽക്കുക. തക്കാളി വിലയുമായി ബന്ധപ്പെട്ട് കടയിലെത്തുന്ന ആളുകൾ അനാവശ്യമായി വിലപേശാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് രണ്ട് ബോഡി ഗാർഡുകളെ നിയമിച്ചുവെന്ന് ഫൗജി പറഞ്ഞു. എന്നാൽ എത്രയാണ് ഇവരുടെ ശമ്പളമെന്ന് ഫൗജി വെളിപ്പെടുത്തിയിട്ടില്ല.