ബി എം എസ് സ്ഥാപന ദിനാഘോഷം

ബി എം എസ് സ്ഥാപന ദിനാഘോഷം

ഇരിട്ടി: ബി എം എസ് ഇരിട്ടി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഭാരതീയ മസ്ദൂർ സംഘ്  സ്ഥാപന ദിനാഘോഷം ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്നു.  മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന ജോ. സിക്രട്ടറി രാഹുൽ ആർ. നാഥ്‌ ഉദ്‌ഘാടനം ചെയ്തു. ബി എം എസ് ഇരിട്ടി നഗരസഭാ യൂണിറ്റ് പ്രസിഡന്റ് സി. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷ  വനജാ രാഘവൻ, ജില്ലാ ജോയിന്റ് സിക്രട്ടറി പി.വി. പുരുഷോത്തമൻ, വി. അശോകൻ, പി.വി. ചന്ദ്രൻ, കെ. പി. ധനഞ്ജയൻ എന്നിവർ സംസാരിച്ചു.